മന്ദമന്ദം നിദ്രവന്നെന്‍ മാനസത്തിന്‍ മണിയറയില്‍
ചിന്തതന്റെ പൊന്‍വിളക്കിന്‍ തിരിതാഴ്‌ത്തുന്നു.
ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ
നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു.
ചന്ദ്രശാലയില്‍ വന്നിരിക്കുംമധുരസ്വപ്‌നമേ ഞാന്‍
നിന്‍ മടിയില്‍ തളര്‍ന്നൊന്നുമയങ്ങീടട്ടെ
ചേതനതന്‍ ദ്വാരപാലകര്‍ ഉറങ്ങുന്നു
ഹൃദയഭാരവേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ
പ്രേമസാഗരദേവതയാം മണിക്കിനാവേ എന്നെ
താമരക്കൈവിരലിനാല്‍ തഴുകിആട്ടൂ

No comments:
Post a Comment