Wednesday, December 21, 2016

aadathe thalarunna manichilanka

ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്ന വീണക്കമ്പി
കതിര്‍മണ്ഡപം നിന്‍ തടവറയായ്‌
കല്യാണമാല്യം കൈവിലങ്ങായ്‌

ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിക്കും
ഉഷസിനും സന്ധ്യയ്‌ക്കുമിടയില്‍
പകലായെരിയുന്നു നീ പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി

അടിതെറ്റിത്തകര്‍ന്നും അലമാലയെറിഞ്ഞും
അലറുന്ന ദുഖാബ്ധിത്തിരയില്‍
കരയായലിയുന്നു നീ കരയാനറിയാത്ത തീരം
നീ തേടിയതാരെ നേടിയതാരെ 
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി


No comments:

Post a Comment