Thursday, December 22, 2016

karmukilil (movie - bachelor party)

കാര്‍മുകിലില്‍ പിടഞ്ഞുണരും
തുലാമിന്നലായി നീ
വാതിലുകള്‍ തുറന്നടയും
നിലാനാളമായി നീ
വിവശമെന്തോ കാത്തിരുന്നും
അലസമേതോ മൗനമാര്‍ന്നും
വിവശലോലം കാത്തിരുന്നും
അലസമേതോ മൗനമായ്‌
പറയാതറിഞ്ഞു നാം
പാതിരയോ പകലായ്‌
മുള്ളുകളോ മലരായ്‌
പ്രിയാമുഖമാം നദിയില്‍ 
നീന്തിയലയും മിഴികള്‍
തൂമഞ്ഞും തീയാവുന്നു
നിലാവില്‍ നീ വരില്ലെങ്കില്‍
ഓരോരോ മാത്രയും ഓരോയുഗം 
നീ പോവുകില്‍

പാതിരയോ പകലായ്‌
മുള്ളുകളോ മലരായ്‌
പ്രിയാമുഖമാം നദിയില്‍ 
നീന്തിയലയും മിഴികള്‍
                                                             കാര്‍മുകിലില്‍
ഈ നെഞ്ചില്‍ കിനാവാളും 
ചിരാതില്‍ നീ തിളങ്ങുമ്പോള്‍
ഓരോസുഹാസവും ഓരോ ദളം
നീ പൂവനം
                                                              കാര്‍മുകിലില്‍....

No comments:

Post a Comment